You are Here : Home / News Plus

ആദ്യഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി

Text Size  

Story Dated: Friday, March 14, 2014 01:55 hrs EDT

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. രണ്ട് സംസ്ഥാനങ്ങളില്‍ ഏപ്രില്‍ എഴിന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. അസമിലെ അഞ്ച് മണ്ഡലങ്ങളിലേക്കും ത്രിപുരയിലെ ഒരു സീറ്റിലേക്കുമാണ് ഒന്നാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക.

രണ്ട്, മൂന്ന് ഘട്ട തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കും. അരുണാചല്‍ പ്രദേശ്, മണിപുര്‍, മേഘാലയ, നാഗലാന്‍റ് , മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഏഴ് ലോക്സഭ സീറ്റിലേക്കും മിസോറാമിലെ ഒരു നിയമസഭാ സീറ്റിലേക്കുമാണ് ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.