You are Here : Home / News Plus

ദേവയാനി കുറ്റക്കാരിയല്ലെന്നു യുഎസ് കോടതി

Text Size  

Story Dated: Thursday, March 13, 2014 05:13 hrs EDT

വീട്ടുജോലിക്കാരിയുടെ പാസ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചുവെന്ന കേസില്‍ ഇന്ത്യക്കാരിയായ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിയ്ക്ക് എതിരായ കുറ്റങ്ങള്‍ യു.എസ് കോടതി തള്ളി. അറസ്റ്റ് ചെയ്യുമ്പോള്‍ ദേവയാനിയ്ക്ക് നയതന്ത്ര പരിരക്ഷയുണ്ടായിരുന്നുവെന്ന് കോടതി. വീട്ടുജോലിക്കാരിയായ സംഗീത റിച്ചാര്‍ഡിന്റെ പാസ്‌പോര്‍ട്ടില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നായിരുന്നു ദേവയാനിയ്ക്ക് എതിരായ കുറ്റം. കോണ്‍സുലേറ്റില്‍ രാഷ്ട്രീയ, വാണിജ്യ, സാമ്പത്തികകാര്യ, വനിതാക്ഷേമ വകുപ്പുകള്‍ കൈാര്യം ചെയ്യുന്നയാളാണ് ദേവയാനി. ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ വിസാ അപേക്ഷയ്‌ക്കൊപ്പം വ്യാജ രേഖകളും തെറ്റായ വിവരങ്ങളും നല്‍കി എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. യഥാക്രമം 10, അഞ്ച് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.