You are Here : Home / News Plus

ന്യൂയോര്‍ക്ക് സ്‌ഫോടനം: കാണാതായ 12 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

Text Size  

Story Dated: Thursday, March 13, 2014 01:46 hrs EDT

അമേരിക്കയിലെ പ്രമുഖ വാണിജ്യനഗരമായ മാന്‍ഹാട്ടനില്‍ ബഹുനിലകെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ കിഴക്കന്‍ ഹാര്‍ലെമിലാണ് പൊട്ടിത്തെറിയുണ്ടായത്.

സ്‌ഫോടനത്തെ തുടര്‍ന്ന് കെട്ടിടം ഭാഗികമായി തകര്‍ന്നു. 12 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ തുടരുകയാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. രണ്ട് പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ മെട്രോ തീവണ്ടി സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവെച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.