You are Here : Home / News Plus

സലിംരാജ് കേസില്‍ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Text Size  

Story Dated: Thursday, March 13, 2014 01:36 hrs EDT

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ സര്‍ക്കാറിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം.. സ്വന്തം ഓഫിസുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. മൂന്ന് പേഴ്സനല്‍ സ്റ്റാഫംഗങ്ങളെ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഒരു ഉത്തരവാദിത്തമില്ലാതെ വരുമോയെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് വാക്കാല്‍ ആരാഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യന്ത്രി രാജിവെക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ആരോപണവിധേയനായ കളമശേരി, കടകംപള്ളി ഭൂമി തട്ടിപ്പു കേസുകള്‍ സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍ വാദം കേള്‍ക്കവേയാണ് സിംഗ്ള്‍ ബെഞ്ചിന്‍െറ നിരീക്ഷണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More