You are Here : Home / News Plus

എല്‍.ഡി.എഫ് സീറ്റുകളില്‍ പലതും പേയ്മെന്‍്റ് സീറ്റുകള്‍: വെള്ളാപ്പള്ളി

Text Size  

Story Dated: Wednesday, March 12, 2014 09:28 hrs UTC

എല്‍.ഡി.എഫ് സീറ്റുകളില്‍ പലതും പേയ്മെന്‍്റ് സീറ്റുകളാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.പാര്‍ട്ടി പ്രവര്‍ത്തകരെ തഴഞ്ഞ് പല സ്ഥാനാര്‍ഥികളെയും പിന്‍വാതിലിലൂടെ തിരുകി കയറ്റുകയായിരുന്നു. സി.പി.എമ്മിന് നയവ്യതിയാനം സംഭവിച്ചതായും വെള്ളാപ്പള്ളി പറഞ്ഞു. ആര്‍.എസ്.പി ഇടതുമുന്നണി വിട്ടത് തിരിച്ചടിയാകും ആര്‍.എസ്.പി മുന്നണി വിടാതെ സി.പി.എം നോക്കണമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയത്തോടെ സി.പി.എമ്മിന്‍്റെ ഗ്രാഫ് കുത്തനെ ഇടിഞ്ഞു. തെരഞ്ഞെടുപ്പില്‍ മൂന്നോ നാലോ സീറ്റുമാത്രം ലഭിക്കേണ്ടിയിരുന്ന യു.ഡി.എഫിന്‍്റെ ഗ്രാഫ് ഉയരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.