You are Here : Home / News Plus

മലപ്പുറത്ത് ഇ. അഹമ്മദ് മത്സരിക്കാന്‍ സാധ്യത

Text Size  

Story Dated: Monday, March 10, 2014 03:58 hrs EDT

 മലപ്പുറത്ത് ഇ. അഹമ്മദിനെ മത്സരിപ്പിക്കാന്‍ മുസ്ലിം ലീഗില്‍ ധാരണയായതായി സൂചന. ഇന്ന് രാവിലെ കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒൗദ്യോഗിക പ്രഖ്യാപനം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പിന്നീട് നടത്തും. സെക്രട്ടേറിയറ്റിനു ശേഷം ലീഗ് പ്രവര്‍ത്തക സമിതി ഇപ്പോഴും തുടരുകയാണ്.
അഹമ്മദിനെ മാറ്റുകയാണെങ്കില്‍ പകരം ആരെ സ്ഥാനാര്‍ഥിയാക്കും എന്നതില്‍ ദിവസങ്ങളായി അഭിപ്രായ വ്യത്യാസം തുടരുകയായിരുന്നു. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ ഓരോ അംഗത്തോടും അഭിപ്രായം ആരാഞ്ഞ ശേഷമാണ് അഹമ്മദിനെ മത്സരിപ്പിക്കാന്‍ ധാരണയിലത്തെിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.