ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കേണ്ട കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റുകള്‍ സംബന്ധിച്ചും ആര്.എസ്.പി വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും തീരുമാനിക്കാന്‍ തിങ്കളാഴ്ച കെ.പി.സി.സിയുടെ അടിയന്തര നിര്‍വാഹകസമിതി യോഗംചേരും. ഉച്ചക്ക് രണ്ടരക്ക് തിരുവനന്തപുരത്ത് ഇന്ദിരഭവനിലാണ് യോഗം.
ആര്.എസ്.പിയുമായി സഹകരിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസിന് ഹൈകമാന്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. യു.ഡി.എഫ് ഘടകകക്ഷികളുടെ അഭിപ്രായംകൂടി അറിഞ്ഞശേഷമാകും ആര്.എസ്.പിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തുക. കെ.പി.സി.സി നിര്‍വാഹകസമിതി തീരുമാനമെടുത്താല്‍ ഇതുസംബന്ധിച്ച് ഘടകകക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചനനടത്തും.
Comments