You are Here : Home / News Plus

കസ്തൂരി രംഗന്‍: കരട് വിജ്ഞാപനം പുറത്തിറങ്ങുമെന്നതില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Thursday, March 06, 2014 11:08 hrs UTC

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളത്തിന്റെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറങ്ങുമെന്നതില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കരട് വിജ്ഞാപനം ഇന്നുതന്നെ പുറത്തിറങ്ങുമെന്ന് കേന്ദ്ര വനം പരിസ്ഥിതിമന്ത്രി വീരപ്പമൊയ്‌ലി ഉറപ്പ് നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. ഈ വിഷയത്തില്‍ സോണിയാഗാന്ധിയില്‍നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി കെ വി തോമസും മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്നും അദ്ദേഹം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.