You are Here : Home / News Plus

നിലമ്പൂര്‍ കൊലപാതകം: പൂക്കോട്ടുപാടത്തെ കുളംവറ്റിച്ച് പരിശോധന

Text Size  

Story Dated: Thursday, March 06, 2014 02:18 hrs EST

നിലമ്പൂര്‍ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം മൃതദേഹം കല്ലുകെട്ടിത്താഴ്ത്തിയ പൂക്കോട്ടുപാടത്തെ കുളം വറ്റിച്ച് പരിശോധന നടത്തുന്നു. എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഉള്‍പ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന.

കുളം വറ്റിച്ച് പരിശോധന നടത്തണമെന്ന് നാട്ടുകാരും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളും ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഓഫീസില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയ സംഘം കഴിഞ്ഞ ദിവസം കമ്പ്യൂട്ടര്‍ അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. ഓഫീസിലെ കൊലപാതകം നടന്ന മുറി സീല്‍ ചെയ്തിരിക്കുകയാണ്.

കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുജോലിക്കാരി രാധയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍റെ  പേഴ്‌സണല്‍ സ്റ്റാഫ് അംഗം ബിജു നായരെയും സുഹൃത്ത് ഷംസുദ്ദീനെയും അറസ്റ്റുചെയ്തിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More