You are Here : Home / News Plus

ഉപേക്ഷിച്ച ബോംബ് പൊട്ടി 10 സ്ത്രീകള്‍ക്ക് പരിക്ക്

Text Size  

Story Dated: Wednesday, March 05, 2014 02:58 hrs EST

കണ്ണൂര്‍ പയ്യൂരിന് സമീപം കാങ്കോലില്‍ ഓവുചാല്‍ വൃത്തിയാക്കുകയായിരുന്നതില്‍ ഏര്‍പ്പെട്ട ഏര്‍പ്പെട്ട പത്ത് സത്രീ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഓവുചാലില്‍ ഉപേക്ഷിക്കപ്പെട്ട സ്റ്റീല്‍ ബോംബാണ് പൊട്ടിയതെന്ന് കരുതുന്നു. തൊഴിലുറപ്പ് പദ്ധതി പ്രകാരം പഞ്ചായത്തിന്‍െറ ശുചീകരണ പ്രവര്‍ത്തിയില്‍ മുഴുകിയതായിരുന്നു സ്ത്രീകള്‍. രണ്ട് സ്ത്രീകളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ടി.വത്സല(45), പ്രസന്ന (42) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.ബോംബ് സ്ക്വാഡും മറ്റ് വിദഗ്ധരും സംഭവ സ്ഥലത്തത്തെി പരിശോധന തുടങ്ങിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.