You are Here : Home / News Plus

വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ വെട്ടിയയാള്‍ ബൈക്കപകടത്തില്‍ മരിച്ചു

Text Size  

Story Dated: Wednesday, March 05, 2014 12:06 hrs EST

കോവളത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം മടങ്ങിയയാള്‍ ബൈക്കപകടത്തില്‍ മരിച്ചു. വെല്ലിയൂര്‍ നെല്ലിവിള മാവുവിള വീട്ടില്‍ രാജന്‍റെയും   പരേതയായ സുലോചനയുടെയും മകന്‍ കുട്ടന്‍ എന്ന രഞ്ജിത്താണ് (24) മരിച്ചത്.
യുവാവിന്‍റെ  ആക്രമണത്തില്‍ പരിക്കേറ്റ നെല്ലിവിള സ്വദേശിനിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. കോളജില്‍നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടി ജങ്ഷനില്‍ ബസിറങ്ങി നെല്ലിവിള റോഡിലൂടെ നടക്കവെ ഉഴുന്നുവിള ഭാഗത്തുവെച്ച് ബൈക്കില്‍ എത്തിയ രഞ്ജിത് കൈയില്‍ കരുതിയ വെട്ടുകത്തി ഉപയോഗിച്ച് തലക്ക് പിന്നില്‍ വെട്ടുകയായിരുന്നു.
തുടര്‍ന്ന് രഞ്ജിത്ത് അമിതവേഗത്തില്‍ ബൈക്ക് ഓടിച്ചുപോകാന്‍ ശ്രമിക്കവെ സമീപത്തെ മതിലില്‍ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവാവിന്‍റെ  തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റു. ഇയാളെ പൊലീസത്തെി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുനിന്ന് വെട്ടുകത്തിയും വിഷദ്രാവകത്തിന്‍റെ  ഒഴിഞ്ഞ കുപ്പിയും കണ്ടെടുത്തതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.