You are Here : Home / News Plus

മന്ത്രിസഭാ യോഗം തുടങ്ങി, പി.ജെ ജോസഫ് വിഭാഗം വിട്ടു നില്‍ക്കുന്നു

Text Size  

Story Dated: Wednesday, March 05, 2014 12:02 hrs EST

 

 കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ യു.ഡി.എഫിലുണ്ടായ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് മന്ത്രിസഭായോഗം തുടങ്ങി. യോഗത്തില്‍ നിന്നും പി.ജെ ജോസഫ് വിഭാഗം വിട്ടുനിന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ കടുത്ത നിലപാടെടുക്കണമെന്നാവശ്യപ്പെട്ടാണ് ജോസഫ് വിഭാഗം യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. അതിനിടെ ജോസഫ് വിഭാഗം ആന്‍റണി രാജുവിന്‍റെ  വീട്ടില്‍ യോഗം ചേര്‍ന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വ്യക്തമായ നിലപാടുണ്ടെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More