കൊട്ടാരക്കര എം എല്‍ എ ഐഷാ പോറ്റിയെ തനിക്ക് പരിചയമില്ലെന്ന് സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന് . മാധ്യമങ്ങളില്‍ മാത്രമാണ് അവരെ കണ്ടിട്ടുള്ളതെന്ന് ബിജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഐഷാ പോറ്റി എം എല്‍ എയാണ് രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണനെ സഹായിച്ചതെന്ന് സരിതാ നായര്‍ നേരത്തെ ആരോപിച്ചിരുന്നു.
അതിനിടെ, കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് സരിത ജാമ്യം നേടിയതെന്ന് ബിജു പറഞ്ഞു. താന്‍ വിചാരിച്ചാല്‍ ഒരു മണിക്കൂറിനകം ജാമ്യം റദ്ദാക്കാന്‍ കഴിയും. അതിനുള്ള തെളിവുകള്‍ തന്റെപക്കലുണ്ടെന്നും ബിജു അവകാശപ്പെട്ടു.
Comments