You are Here : Home / News Plus

കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നാലെ രണ്ട് മൃതദേങ്ങള്‍ കൂടി

Text Size  

Story Dated: Monday, March 03, 2014 02:18 hrs EST

രാജകുമാരി ടൗണിലെ ഡ്രൈവര്‍മാരായ ജിജിയുടെ കൊലപാതകത്തിനും സജിയുടെ ആത്മഹത്യയ്ക്കും പിന്നാലെ സജിയുടെ രണ്ടാംഭാര്യ അഞ്ജുവിന്‍റെയും  മകള്‍ സിന്ധുമോളുടെയും മൃതദേഹം കണ്ടെത്തി. വീടിന് സമീപമുള്ള കുളത്തിനടുത്ത് ഒരു കുഴിയില്‍ കുഴിച്ചുമൂടിയ മൃതദേഹങ്ങള്‍ പോലീസ് തിങ്കളാഴ്ച പുറത്തെടുത്തു.

ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. കാണാതായ അഞ്ജുവിനെയും സിന്ധുമോളെയും പോലീസ് തിരഞ്ഞുവരികയായിരുന്നു. അവിഹിത ബന്ധങ്ങളാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്ന് പോലീസ് സംശയിക്കുന്നു.

ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും നടന്നത്. ജീപ്പ് ഡ്രൈവറായ ജിജിയാണ് വെടിയേറ്റ് മരിച്ചത്. ജിജിയെ കൊലപ്പെടുത്തിയകാര്യം ഓട്ടോറിക്ഷ ഡ്രൈവറായ സജി രാജാക്കാട് പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ സ്വയം വെടിവച്ച് മരിച്ച നിലയില്‍ സജിയെ കണ്ടെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More