You are Here : Home / News Plus

കസ്തൂരിരംഗന്‍ വിജ്ഞാപനം റദ്ദാക്കണം :പിണറായി

Text Size  

Story Dated: Friday, February 28, 2014 07:26 hrs UTC

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ  അടിസ്ഥാനത്തില്‍ നവംബര്‍ 13 ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നവംബര്‍ 13 ലെ വിജ്ഞാപനം റദ്ദാക്കാതെ ഓഫിസ് മെമോറാണ്ടം ഇറക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥത ഉണ്ടെങ്കില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
പശ്ചിമഘട്ടത്തെയും മലയോര ജനതയെയും സംരക്ഷിക്കാന്‍ ഉതകുന്ന പുതിയറിപ്പോര്‍ട്ട് തയാറാക്കണം. സിപിഐ എം മലയോര ജനതയ്ക്കോപ്പമാണ്. വോട്ടിന്‍റെ  പ്രശ്നമല്ല മലയോര ജനതയുടെ നിലനില്‍പ്പിന്‍റെ  പ്രശ്നമാണ് ഇതെന്നും ചോദ്യത്തിന് മറുപടിയായി പിണറായി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.