You are Here : Home / News Plus

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം

Text Size  

Story Dated: Monday, February 24, 2014 01:57 hrs EST

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഞായറാഴ്ച രാത്രി ഭൂചലനമുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂചലനം രാത്രി 10.35നാണ് ഉണ്ടായത്.

അസം, മേഘാലയ, മണിപ്പൂര്‍, നാഗാലാന്റ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഭൂചലനമുണ്ടായത്. അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കാമെങ് ജില്ലയിലാണ് ഭൂചലനത്തിന്‍റെ  പ്രഭവകേന്ദ്രം.

ലോകത്തില്‍ ഭൂചലനമുണ്ടാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ ആറാമതാണ് വടക്കുകിഴക്കന്‍ ഇന്ത്യ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.