You are Here : Home / News Plus

പരിശോധനക്കിടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

Text Size  

Story Dated: Wednesday, February 19, 2014 01:44 hrs EST

സെക്രട്ടറിയേറ്റിനുസമീപം പരിശോധനക്കായി കൊണ്ടുപോയ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു.

പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. കിഴക്കേകോട്ടയില്‍ നിന്നും വികാസ് ഭവനിലേക്ക് ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോവുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ബസ് ഡ്രൈവര്‍ ഗോപകുമാര്‍, മെക്കാനിക്കുമാരായ മണികണ്ഠന്‍, ജയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More