You are Here : Home / News Plus

കത്തോലിക്കാ സഭയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നു എം.എ. ബേബി

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Tuesday, February 18, 2014 09:09 hrs EST

തൃശൂര്‍ . കത്തോലിക്കാ സഭയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ഇടതു പ്രസ്ഥാനങ്ങള്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.ക്രിസ്തുവിന്റെ അനുയായികള്‍ക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും ഇടയില്‍ യോജിപ്പിന്റെ മേഖല ദൃഢപ്പെടണം.എന്നാല്‍ എന്റെ ദൈവം കത്തോലിക്കനല്ലെന്നുമുള്ള വിപ്ളവകരമായ വാക്കുകളാണു ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്നുണ്ടായത്. സഭ വാതിലുകള്‍ തുറന്നിടണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം.നമ്മുടെ വിശ്വാസപ്രമാണങ്ങള്‍ എന്തു തന്നെയായാലും അത് അപരനു പ്രയോജനപ്പെടുന്നതാകണം.ശത്രുസംഹാര പൂജയുടെ ഇടമായി ലോകം മാറിയിരിക്കുകയാണ് ഇപ്പോള്‍. തൃശൂര്‍ സംവാദ വേദി നടത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉദ്ബോധനങ്ങള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More