You are Here : Home / News Plus

ജയിലിലെ മര്‍ദനം: മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് നല്‍കി

Text Size  

Story Dated: Monday, February 17, 2014 03:20 hrs EST

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് വിയ്യൂര്‍ സെന്‍ട്രയില്‍ ജയിലില്‍ മര്‍ദനമേറ്റുവെന്ന സംഭവത്തില്‍ ജയില്‍ അധികൃതര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് നല്‍കി. തൃശൂരില്‍ കമീഷനംഗം ആര്‍. നടരാജന്‍റെ  സിറ്റിംഗില്‍ ഹാജരായ ജയില്‍ സൂപ്രണ്ടിന്‍റെ ചുമതല വഹിക്കുന്ന ബാബുരാജാണ് റിപ്പോര്‍ട്ട് നല്‍കിയത്. മര്‍ദനത്തിന്‍റെ ലക്ഷണങ്ങളിലെ കാണിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും റിപ്പോര്‍ട്ടിനൊപ്പം വെച്ചിട്ടുണ്ട്.
തടവുകാര്‍ക്ക് മര്‍ദനമേറ്റുവെന്ന സംഭവത്തെക്കുറിച്ച് കമീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. തൃശൂരില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജയില്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More