You are Here : Home / News Plus

അമേരിക്കന്‍ അംബാസഡര്‍ മോഡിയെ കണ്ടു; വിലക്ക് നീങ്ങിയേക്കും

Text Size  

Story Dated: Thursday, February 13, 2014 05:39 hrs EST

ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ നാന്‍സി പവല്‍, നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. ഗാന്ധിനഗറിലെ വസതിയില്‍ എത്തിയാണ് നാന്‍സി മോഡിയെ കണ്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ മോഡിക്ക് ലഭിക്കുന്ന മുന്‍തൂക്കത്തെ തുടര്‍ന്നാണ് യുഎസിന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്ന പുതിയ നീക്കം. 2002-ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അമേരിക്ക മോഡിക്ക് ഏര്‍പ്പെടുത്തിയ വിലക്കിന് അന്ത്യമാകുന്നു സൂചനയുണ്ട്.

എന്നാല്‍ യുഎസ് ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനായി രാഷ്ട്രീയ നേതാക്കളുമായും വ്യവസായികളുമായും കഴിഞ്ഞ നവംബര്‍ മുതലുള്ള ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് മോഡിയുമായുള്ള കൂടിക്കാഴ്ച്ചയെന്നാണ് അമേരിക്കയുടെ പ്രതികരണം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.