ലാവലിന്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നതായി സി.ബി.ഐ കോടതിയില്‍. ഇതുമൂലം കേരളത്തിന് നഷ്ടമുണ്ടായിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ സര്‍ക്കാറിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും ഇടപാടില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നതായും സി.ബി.ഐ മറുപടി നല്കി.
കേസില്‍ പുനപരിശോധന ആവശ്യപ്പെട്ട് സമര്‍പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. പിണറായി വിജയന് അടക്കമുള്ള ഏഴു പേര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ലാവലിന്‍ കേസുകളുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു.
പിണറായി ഉള്‍പ്പെടെ ഏഴു പേരെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ വിധിക്കെതിരെയുള്ള റിവിഷന്‍ ഹരജികള്‍ ആണ് കോടതി പരിഗണിക്കുന്നത്. വിചാരണാ കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യമുന്നയിച്ച് സി.ബി.ഐയും ക്രൈം നന്ദകുമാറും ആണ് ഹരജി സമര്‍പിച്ചത്.
Comments