You are Here : Home / News Plus

വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ റബര്‍ സംഭരിക്കും : മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, February 04, 2014 06:57 hrs UTC

റബര്‍ വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ നേരിട്ട് റബര്‍ സംഭരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
റബര്‍ സംഭരണത്തിനായി കേന്ദ്രത്തിന്‍റെ  സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വാണിജ്യ മന്ത്രാലയത്തിന്‍റെ  പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കെ. സുരേഷ്കുമാര്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
നിര്‍ബാധം ഇറക്കുമതിക്ക് അനുമതി നല്‍കിയതിനു ശേഷമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തീരുവ കൂട്ടിയത്. ഇറക്കുമതി ചെയ്ത വ്യാപാരികള്‍ റബര്‍ സ്റ്റോക്കുചെയ്തുകഴിഞ്ഞു. വിലയിടിവിനെ കുറിച്ച കേന്ദ്രസര്‍ക്കാറിന് നിസംഗതയാണെന്നും സുരേഷ് കുറുപ്പ് പറഞ്ഞു.
സര്‍ക്കാര്‍ നേരിട്ട് റബര്‍ സംഭരിക്കുമെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.