വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ വ്യക്തമാക്കി. ഇതോടെ ജെ.ഡി.യു-കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് നിലനിന്ന ഊഹാപോഹങ്ങള്‍ക്ക് തിരശ്ശീല വീണു.
കഴിഞ്ഞ ജൂണില്‍ ബി.ജെ.പി.യുമായി പതിനേഴുവര്‍ഷം നീണ്ട സഖ്യം ജെ.ഡി.യു ഉപേക്ഷിച്ചതിനേത്തുടര്‍ന്ന് നിതീഷ് സര്‍ക്കാറിന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരുവരും കൈകോര്‍ക്കുമെന്ന ധാരണ പരന്നത്. ഇപ്പോഴും നിതീഷ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത് കോണ്‍ഗ്രാസിന്റെ പിന്തുണയിലാണ്.
Comments