You are Here : Home / News Plus

ടി.പി വധക്കേസ്: ശിക്ഷാവിധി 28ന്

Text Size  

Story Dated: Thursday, January 23, 2014 08:29 hrs UTC

ടി.പി വധക്കേസിലെ കുറ്റക്കാരുടെ ശിക്ഷ ഈ മാസം 28ന് വിധിക്കും. പ്രതിഭാഗത്തിന്‍റെയും  വാദിഭാഗത്തിന്‍റെയും  വാദങ്ങള്‍ കേട്ട ശേഷമാണ് എരഞ്ഞിപ്പാലം പ്രത്യേക കോടതി ജഡ്ജി നാരായണ പിഷാരടി ശിക്ഷാവിധിയുടെ തിയതി പ്രഖ്യാപിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ആണിതെന്നും 11പേര്‍ക്കും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, വധശിക്ഷ നല്‍കാന്‍ മാത്രമുള്ള കുറ്റം പ്രതികള്‍ ചെയ്തിട്ടില്ലെന്നും  മിനിമം ശിക്ഷയായ ജീവപര്യന്തം മാത്രമേ നല്‍കാവൂ എന്ന് പ്രതിഭാഗവും വാദിച്ചു. കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.