You are Here : Home / News Plus

തെലുങ്ക് ചലച്ചിത്ര താരം അക്കിനേനി നാഗേശ്വര റാവു അന്തരിച്ചു

Text Size  

Story Dated: Wednesday, January 22, 2014 04:58 hrs UTC

 

തെലുങ്ക് ചലച്ചിത്ര താരം അക്കിനേനി നാഗേശ്വര റാവു(91) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.45നായിരുന്നുഅന്ത്യം. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ എ.എന്‍.ആര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. നടനും നിര്‍മ്മാതാവുമായി 75 വര്‍ഷം തെലുങ്ക് സിനിമയില്‍ നിറഞ്ഞിനിന്ന വ്യക്തിത്വമായിരുന്നു നാഗേശ്വര റാവു.

തെലുങ്ക്. തമിഴ്, ഹിന്ദി ഭാഷകളിലായി 250 ലധികം ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. 1941 ല്‍ ധര്‍മ്മപത്നിയിലൂടെയാണ് അദ്ദേഹം സിനിമയിലത്തെുന്നത്. കൃഷിക്കാരനായി ജീവിതം തുടങ്ങി നാടകരംഗത്ത് കൂടിയാണ് നാഗേശ്വര റാവു അഭിനയലോകത്തേക്ക് കടന്നുവരുന്നത്. സ്ത്രീവേഷങ്ങളിലൂടെ അദ്ദേഹം ആദ്യകാലങ്ങളില്‍ ഏവരേയും അമ്പരപ്പിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയും നാഗേശ്വര റാവുവിന് അവകാശപ്പെട്ടതാണ്. ദാസരി നാരായണ റാവു സംവിധാനം ചെയ്ത നാഗേശ്വരറാവുവിന്‍റെ  പ്രേമാഭിഷേകം തെലുങ്കിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.