You are Here : Home / News Plus

മഹാരാഷ്ട്രയില്‍ ട്രെയിനിന് തീപിടിച്ച് ഒമ്പത് മരണം

Text Size  

Story Dated: Wednesday, January 08, 2014 05:16 hrs UTC

മഹാരാഷ്ട്രയിലെ താനെയില്‍ ട്രെയിനിന് തീപിടിച്ച് ഒമ്പത് പേര്‍ മരിച്ചു. ബാന്ദ്ര-ഡെഹറാഡൂണ്‍ എക്‌സ്പ്രസാണ് ധഹാനു റോഡ് റെയില്‍വേ സ്‌റ്റേഷനടുത്ത് വച്ച് അപകടത്തില്‍പ്പെട്ടത്.

ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍ : 022-23011853, 022-23007388

ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു അപകടം.ബാന്ദ്രയില്‍ നിന്ന് ഡെഹറാഡൂണിലേയ്ക്ക് പോവുകയായിരുന്ന വണ്ടിയുടെ സ്ലീപ്പര്‍ കോച്ചുകളായ എസ് 3, എസ് 4, എസ് 5 എന്നിവയ്ക്കാണ് തീപിടിച്ചത്. എസ് 3യിലാണ് ആദ്യം തീ കണ്ടത്. അത് പിന്നീട് മറ്റ് കോച്ചുകളിലേയ്ക്കും പടരുകയായിരുന്നു. മൂന്ന് കോച്ചുകളും പൂര്‍ണമായി കത്തിനശിച്ചു.തീപ്പിടിത്തത്തെത്തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു.
അഗ്‌നിശമന സേന തീയണച്ച് ഈ ബോഗികളിലുണ്ടായിരുന്ന മറ്റുയാത്രക്കാരെ രക്ഷിച്ച് മറ്റു ബോഗികളിലേയ്ക്ക് മാറ്റി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.