You are Here : Home / News Plus

ബിഹാറില്‍ പൊലീസ് സ്റ്റേഷനില്‍ വെടിവെപ്പ്: രണ്ടു മരണം

Text Size  

Story Dated: Thursday, January 02, 2014 12:08 hrs EST

ബിഹാറില്‍ വൈശാലി ജില്ലയില്‍ പൊലീസ് സ്റ്റഷേനിലുണ്ടായ വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥനും യുവാവും മരിച്ചു.
മുന്‍ വില്ലജേ് തലവന്‍ ശ്രീകാന്ത് റായും സംഘവും ചുദുവന്‍പൂര്‍ സ്റ്റേഷന്‍ വളപ്പിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഘവുമായി വാക്കേറ്റത്തിലേര്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അനില്‍കുമാറും അനില്‍കുമാറിന്‍റെ  സഹപ്രവര്‍ത്തകന്‍റെ  മകനുമാണ് വെടിയേറ്റ് മരിച്ചത്.
സംഭവത്തിനുശേഷം അക്രമികള്‍ രക്ഷപ്പെട്ടു. അക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More