You are Here : Home / News Plus

ഇടതുമുന്നണി യോഗം ഇന്ന്

Text Size  

Story Dated: Saturday, December 28, 2013 10:48 hrs EST

ക്ളിഫ് ഹൗസ് ഉപരോധ സമരത്തിന്‍റെ വേദി  മാറ്റുന്ന കാര്യം ഇടതു മുന്നണി പരിഗണിക്കുന്നു . സമരം ഇതേനിലയില്‍ മുന്നോട്ട് പോകാനാകില്ലെന്ന  നിലപാടില്‍ ഘടകകക്ഷികളായ സി.പി.ഐ, ആര്‍.എസ്.പി എന്നിവര്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച വൈകുന്നേരം നടക്കുന്ന എല്‍.ഡി.എഫ് യോഗം ഇക്കാര്യം വീണ്ടും പരിഗണിക്കുമെന്നാണ് സൂചന.
കഴിഞ്ഞ എല്‍.ഡി.എഫ് യോഗത്തില്‍ സി.പി.ഐ, ആര്‍.എസ്.പി നേതൃത്വങ്ങളോട് ഇപ്പോള്‍ വേദി മാറ്റേണ്ടതില്ളെന്നറിയിച്ച സി.പി.എം ഇക്കുറി നിലപാട് മയപ്പെടുത്താനുള്ള സാധ്യതയുമുണ്ട്. നിയമസഭാ സമ്മേളനം അടുത്ത മാസം മൂന്നിന് ആരംഭിക്കാനിരിക്കെ സമരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറ്റണമെന്നാണ് ഘടകകക്ഷികളുടെ ആവശ്യം.
ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയുടെ വിപുലീകരണമടക്കമുള്ള വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചക്ക് വരാനുള്ള സാധ്യതയുണ്ട്. സീറ്റ് വിഭജന ചര്‍ച്ച ആരംഭിക്കും മുമ്പേ കൊല്ലം സീറ്റിന് വേണ്ടി ആര്‍.എസ്.പിയും രംഗത്തുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More