You are Here : Home / News Plus

കെജ് രിവാള്‍ ഇന്ന് അധികാരമേല്‍ക്കും

Text Size  

Story Dated: Friday, December 27, 2013 09:46 hrs EST

ദല്‍ഹിയില്‍ ഇന്ന് ആം ആദ്മി പാര്‍ട്ടി അധികാരമേല്‍ക്കും. രാംലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആറു മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്യുക. ആം ആദ്മി പാര്‍ട്ടിയുടെ ഉദയത്തിന് ഊര്‍ജം പകര്‍ന്ന അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിന്‍െറ വേദിയായിരുന്നു രാംലീല മൈതാനം. താനും ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരും മെട്രോ ട്രെയിനിലാണ് സത്യപ്രതിജ്ഞക്കായി രാംലീല മൈതാനിയിലേക്ക് വരുകയെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാനിരിക്കെ, സി.എന്‍.ജി വില നാലര രൂപ കൂട്ടിയ നടപടി സംശയകരമാണെന്ന് കെജ്രിവാള്‍ പറഞ്ഞു. പുതിയ സര്‍ക്കാറിന്‍െറ അഭിപ്രായം അറിഞ്ഞിട്ട് മതിയായിരുന്നു തീരുമാനം. കൂട്ടിയ വില കുറക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കും. സാധ്യമല്ലെങ്കില്‍ ഓട്ടോ, ടാക്സി ചാര്‍ജ് പുതുക്കേണ്ടിവരും. എല്ലാ വശങ്ങളും പരിശോധിച്ച്‌ ഉചിതമായത് തീരുമാനിക്കുമെന്നും നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More