You are Here : Home / News Plus

കേന്ദ്രവിഹിതത്തില്‍ വീണ്ടും കുറവ്;വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കും

Text Size  

Story Dated: Sunday, December 01, 2013 10:54 hrs EST

അറ്റകുറ്റപ്പണിക്കുശേഷം മൂലമറ്റം വൈദ്യുതി നിലയത്തിലെ മൂന്ന് ജനറേറ്ററുകള്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രവര്‍ത്തിച്ചുതുടങ്ങും. എന്നാല്‍ കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ കാര്യമായ കുറവുണ്ടായത് വീണ്ടും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
അറ്റകുറ്റപ്പണി പ്രതീക്ഷിച്ച സമയത്ത് തന്നെ പൂര്‍ ത്തിയാകുമെന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി. തിങ്കളാഴ്ച വൈകുന്നേരത്തോടെ നിയന്ത്രണം ഒഴിവാക്കാമെന്ന് കരുതിയിരുന്നു. എന്നാല്‍ കേന്ദ്ര വിഹിതം കുറഞ്ഞതിനാല്‍ രാത്രി നേരിയതോതില്‍ നിയന്ത്രണംവരാം. മൂലമറ്റം നിലയം അടച്ചതില്‍ ഞായറാഴ്ച പകലും രാത്രിയും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഞായറാഴ്ച പൊതുവെ വൈദ്യുതി ഉപയോഗം കുറവായിരുന്നു. തിങ്കളാഴ്ച പകലും നിയന്ത്രണമുണ്ടാകും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More