You are Here : Home / News Plus

കുറ്റിപ്പുറത്ത് ദേശീയപാതാ സര്‍വെ നിര്‍ത്തിവെച്ചു

Text Size  

Story Dated: Saturday, November 30, 2013 03:00 hrs EST

ഇരകളുടെ  ചെറുത്തു നില്‍പ്പിനൊടുവില്‍ കുറ്റിപ്പുറത്തെ ദേശീയപാതാ സര്‍വെ നിര്‍ത്തിവെച്ചു. ശനിയാഴ്ച രാവിലെ 8.30 ഓടെ ആയിരക്കണക്കിന് ഇരകളാണ് ദേശീയ പാത ഉപരോധത്തിന് എത്തിയത്. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നേരിട്ടു. സമരക്കാരുടെ ശക്തമായ ചെറുത്തു നില്‍പ്പിനൊടുവില്‍ മലപ്പുറം ജില്ലാ കലക്ടര്‍ കെ. ബിജു ദേശീയ പാത സര്‍വെ നിര്‍ത്തിവെച്ചതായി അറിയിച്ചു.
പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റു ചെയ്തു നീക്കുന്നതിനിടെ കുറ്റിപ്പുറം പഞ്ചായത്ത് അംഗം സിദ്ദിഖ് പരപ്പാരക്ക് പരിക്കേറ്റു. അറസ്റ്റു ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ ദേശീയ പാത ഉപരോധം തുടരുകയാണ്. പ്രദേശത്തെ സര്‍വെ നടപടികള്‍ നിര്‍ത്തിവെച്ചതായും സമരക്കാര്‍ റോഡ് ഉപരോധം അവസാനിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More