You are Here : Home / News Plus

മഅ്ദനി ജയിലില്‍ കുഴഞ്ഞുവീണു

Text Size  

Story Dated: Thursday, November 28, 2013 09:46 hrs EST

ക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനി ജയിലില്‍ കുഴഞ്ഞുവീണു. സഹതടവുകാരും ജയില്‍ ജീവനക്കാരും ചേര്‍ന്ന് ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് മഅ്ദനിയെ വീണ്ടും ജയിലിലേക്ക് മാറ്റി. ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായി മൂന്നുവര്‍ഷം മുമ്പ് പരപ്പന അഗ്രഹാര ജയിലില്‍ എത്തിയതു മുതല്‍ മഅ്ദനിയുടെ പ്രമേഹം നിയന്ത്രണ വിധേയമായിരുന്നില്ല. കഴിഞ്ഞ റമദാനില്‍ ഉള്‍പ്പെടെ ഏതാനും സന്ദര്‍ഭങ്ങളില്‍ കുഴഞ്ഞുവീണിട്ടുമുണ്ട്.
പ്രമേഹം നിയന്ത്രണവിധേയമല്ലാത്തതിനാല്‍ കണ്ണ് ശസ്ത്രക്രിയ നടത്താന്‍ കഴിയില്ളെന്ന് കഴിഞ്ഞ മാസം മഅ്ദനിയെ പരിശോധിച്ച ഡോ. അഗര്‍വാള്‍സ് കണ്ണാശുപത്രിയിലെ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രോഗം നിയന്ത്രണവിധേയമാക്കാന്‍ പ്രമേഹ വിദഗ്ധനായ ഡോക്ടറുടെ നിരീക്ഷണത്തില്‍ കഴിയണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. എന്നാല്‍, ജയിലില്‍ പ്രത്യേക സൗകര്യമൊന്നും മഅ്ദനിക്കായി ഒരുക്കിയിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More