You are Here : Home / News Plus

ഭൂമി തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണം പുനരാരംഭിച്ചു

Text Size  

Story Dated: Thursday, November 28, 2013 09:39 hrs EST

മുന്‍ മന്ത്രി എളമരം കരീമിന്‍െറ ബന്ധു ടി.പി. നൗഷാദ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുനരാരംഭിച്ചു. നരിക്കുനി പാറന്നൂര്‍ സ്വദേശി വി.പി. മൊയ്തീന്‍കുട്ടി ഹാജിയടക്കം നാലുപേര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൗഷാദ് സമര്‍പ്പിച്ച ഹരജി ഹൈകോടതി കഴിഞ്ഞ ദിവസം തള്ളിയതിനെ തുടര്‍ന്നാണ് ഡിവൈ.എസ്.പി ജോസി ചെറിയാന്‍െറ നേതൃത്വത്തില്‍ അന്വേഷണം പുനരാരംഭിച്ചത്. നൗഷാദിന്‍െറ ഭൂമി ഇടപാട് എളമരം കരീമിന് അറിവുണ്ടായിരുന്നതിന്‍െറ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More