You are Here : Home / News Plus

ഭൂമിതട്ടിപ്പ്:കരീമുമായി ചര്‍ച്ചനടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

Text Size  

Story Dated: Thursday, November 28, 2013 04:26 hrs EST

ബന്ധു നൗഷാദ് നടത്തിയ ഭൂമിതട്ടിപ്പ് എളമരം കരീം എം.എല്‍.എക്ക് അറിയാമായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. ഭൂമിതട്ടിപ്പിന്റെ ഇരകളിലൊരാള്‍ കരീമിന്റെ വീട്ടില്‍വെച്ച് പരാതിപറയുന്നതിന്റെ ദൃശ്യങ്ങളാണ് ചാനലുകള്‍ക്ക് ലഭിച്ചത്.എളമരത്തിന്‍്റെ വീട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. നൗഷാദാണ് ഭൂമിയിടപാട് നടത്തിയതെന്നും ഇക്കാര്യത്തില്‍ ഇടപെടണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നാണ് എളമരം പരാതിക്കാരനോട് പറഞ്ഞത്. പരാതിക്കാരോട് സിപിഎം ജില്ലാ സെക്രട്ടറിയെ കാണാന്‍ നിര്‍ദേശിക്കുന്നുമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.