You are Here : Home / News Plus

സിപിഐഎം സംസ്ഥാന പ്ലീനത്തിന് ഇന്ന് തുടക്കമാവും

Text Size  

Story Dated: Wednesday, November 27, 2013 08:37 hrs EST

പാലക്കാട്; രാവിലെ പത്തിന് ഇഎംഎസ് നഗറില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തുന്നതോടെ സിപിഐഎം സംസ്ഥാന പ്ലീനത്തിന് ഇന്ന് തുടക്കമാവും. സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് നാലിന് മതനിരപേക്ഷതയും ഇന്ത്യന്‍ ജനാധിപത്യവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ പോളിറ്റ്ബ്യൂറോ അംഗ് എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. 29നാണ് പ്ലീനം സമാപിക്കുക.ആറ് പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പടെ 408 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അഴിമതി, മദ്യപാനം, മാഫിയാബന്ധം തുടങ്ങി പാര്‍ട്ടിഅംഗങ്ങളെ ബാധിച്ചിട്ടുള്ള ദൌര്‍ബല്യങ്ങള്‍ പരിഹരിക്കാനും സംഘടന ശക്തിപ്പെടുത്താനുമാണ് പ്ലീനം സംഘടിപ്പിച്ചുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More