You are Here : Home / News Plus

പാക്കിസ്താനില്‍ യു.എസ് ഡ്രോണ്‍ ആക്രമണം; അഞ്ച് കുട്ടികള്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Thursday, November 21, 2013 04:33 hrs EST

പാക്കിസ്താനിലെ മതപാഠശാലക്ക് നേരെ അമേരിക്കന്‍ സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് ഗുരുതര പരിക്ക്. മതപാഠശാലയിലെ കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

വടക്കു പടിഞ്ഞാറന്‍ ഗോത്രമേഖലയായ ഉത്തര വസീറിസ്താനിലെ താല്‍ നഗരത്തിലെ മതപാഠശാലക്ക് നേരെയായിരുന്നു യു.എസ് ആക്രമണം. പുലര്‍ച്ചെ അഞ്ചിനാണ് ആക്രമണം നടന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.