You are Here : Home / News Plus

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Friday, November 15, 2013 07:53 hrs EST

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കി കേന്ദ്രം ഉത്തരവിറക്കിയതില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തിന്‍്റെ ആവശ്യം പരിഗണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു.അപാകതകള്‍ പരിഹരിക്കാതെ റിപ്പോര്‍ട്ട് നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. റിപ്പോര്‍ട്ട് നടപ്പിലാക്കുക വഴി ആര്‍ക്കും ഭൂമി നഷ്ടപ്പെടില്ലെന്നും ഒരാളെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷികള്‍ തുടരാന്‍ തടസ്സമുണ്ടാവില്ല. അക്രമങ്ങളില്‍ നിന്ന് ജനങ്ങള്‍ പിന്‍വാങ്ങണം. പ്രതിഷേധം അക്രമത്തിലേക്ക് തിരിയരുതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More