You are Here : Home / News Plus

മലപ്പുറം ജില്ലയില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്ന ആണ്‍കുട്ടികളുടെ എണ്ണം കൂടുന്നു

Text Size  

Story Dated: Thursday, November 14, 2013 04:51 hrs EST

മലപ്പുറം ജില്ലയില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്ന ആണ്‍കുട്ടികളുടെ എണ്ണം കൂടുന്നതായി പഠന റിപ്പോര്‍ട്ട്. ദില്ലിയിലെ ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ കെപി ജയരാജ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. തിരുവനന്തപുരത്ത് നടന്ന സെമിനാറില്‍ ആണ് ജയരാജ് പ്രബന്ധം അവതരിപ്പിച്ചത്.
സ്വവര്‍ഗ്ഗാനുരാഗികളാണ് ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത്.ചുരുങ്ങിയ പണത്തിന് വേണ്ടി പോലും കുട്ടികള്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നതായാണ് വിവരം. ചില കുട്ടികള്‍ക്ക് 10 മുതല്‍ 20 രൂപ വരെയാണ് ഒരുതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കിട്ടുന്നത്. പ്രതി ദിനം 800 രൂപവരെ സമ്പാദിക്കുന്ന കുട്ടികളും ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് ജയരാജിന്റെ പഠനം വ്യക്തമാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More