You are Here : Home / News Plus

യുഎഇയില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പവന്‍ കപൂറിനെ നിയമിച്ചു

Text Size  

Story Dated: Wednesday, August 28, 2019 08:59 hrs UTC

യുഎഇയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതിയായി പവന്‍ കപൂറിനെ നിയമിച്ചു. 2016 മുതല്‍ യുഎഇയില്‍ ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുന്ന നവ്ദീപ് സിങ് പുരിക്ക് പകരമാണ് പവന്‍ കപൂര്‍ എത്തുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇസ്രായേലിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു പവന്‍ കപൂര്‍. ലണ്ടന്‍, റഷ്യ, ജനീവ എന്നിവിടങ്ങളിലും ഇന്ത്യന്‍ നയതന്ത്രജ്ഞനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990 കേഡറിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിലും വിദേശകാര്യ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.