You are Here : Home / News Plus

രാഹുൽ ഒറ്റക്ക് നിന്ന് പൊരുതിയപ്പോൾ നിങ്ങളെല്ലാം എവിടെയായിരുന്നു?; പൊട്ടിത്തെറിച്ച് പ്രിയങ്ക

Text Size  

Story Dated: Monday, May 27, 2019 07:41 hrs UTC

രാഹുൽ ഗാന്ധിയുടെ രാജി സന്നദ്ധതക്ക് പിന്നാലെ കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിൽ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി. പ്രതീക്ഷിച്ചതിലേറെ വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ടത്. പ്രചാരണ സമയത്ത് ഉടനീളം റഫാൽ അടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണവുമായി രാഹുൽ ഗാന്ധി സജീവമായി നിന്നു. നരേന്ദ്രമോദിക്കെതിരെ സഹോദരൻ രാഹുൽ ഗാന്ധി ഒറ്റക്ക് നിന്ന് പോരാടിയപ്പോൾ നിങ്ങളെല്ലാം എന്ത് ചെയ്യുകയായിരുന്നു എന്ന് പ്രിയങ്ക പ്രവര്‍ത്തക സമിതിയോഗത്തിൽ തുറന്നടിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.