You are Here : Home / News Plus

തിരുവനന്തപുരം വിമാനത്താവളത്തിൽ 25 കിലോ സ്വർണ്ണം പിടികൂടി

Text Size  

Story Dated: Monday, May 13, 2019 04:25 hrs EDT

തിരുവനന്തപുരം വിമാനത്താവളത്തിൽ 25 കിലോ സ്വർണ്ണം പിടികൂടി. ഡിആ‌ർഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. തിരുമല സ്വദേശി സുനിലിന്‍റെ പക്കൽ നിന്നാണ് എട്ട് കോടി വിലവരുന്ന സ്വർണ ബിസ്കറ്റുകൾ പിടിച്ചെടുത്തത്. ഒമാനിൽ നിന്നാണ് സുനിൽ തിരുവനന്തപുരത്തെത്തിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് ഡിആർഐ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഒമാനില്‍ നിന്ന് വന്ന രണ്ട് യാത്രക്കാര്‍ പൊലീസ് കസ്റ്റഡിയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More