You are Here : Home / News Plus

കോണ്‍ഗ്രസ് എട്ടുലക്ഷം രൂപ മോഷ്ടിച്ചുവെന്നു അറിയില്ലെന്ന് കെപിസിസി

Text Size  

Story Dated: Sunday, May 12, 2019 04:16 hrs EDT

 രാജ്മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് ഫണ്ടില്‍നിന്ന് കോണ്‍ഗ്രസ് ബ്ലോക്ക് നേതാവ് എട്ടുലക്ഷം രൂപ മോഷ്ടിച്ചുവെന്ന പരാതിയെക്കുറിച്ച്‌ അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഇക്കാര്യത്തെക്കുറിച്ച്‌ അറിയാന്‍ ഫോണില്‍ പലതവണ വിളിച്ചിട്ടും ഉണ്ണിത്താനെ കിട്ടിയില്ല. കെപിസിസിക്ക് മുന്നില്‍ പരാതി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് തനിക്ക് കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് പരിഹരിക്കാന്‍ കെപിസിസിക്ക് കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തതാണ്. പിന്നീടുണ്ടായതൊന്നും അറിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More