You are Here : Home / News Plus

ശ്രീലങ്കയിലെ പുഗോഡയിൽ കോടതിയ്ക്ക് പിന്നിൽ വീണ്ടും സ്ഫോടനം

Text Size  

Story Dated: Thursday, April 25, 2019 04:18 hrs EDT

ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം. പുഗോഡ എന്ന സ്ഥലത്ത് മജിസ്ട്രേറ്റ് കോടതിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്താണ് സ്ഫോടനം നടന്നത്. ആർക്കും പരിക്കേറ്റതായി വിവരമില്ല. സംഭവം പൊലീസ് അന്വേഷിക്കുകയാണ്. ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനങ്ങളിൽ ഉപയോഗിച്ച തരം സ്ഫോടക വസ്തു അല്ല ഉപയോഗിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഈസ്റ്ററ്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ സ്ഫോടന പരമ്പരയില്‍ ആക്രമണം നടത്തിയത് ഒരു സ്ത്രീയുൾപ്പെടെ 9 ചാവേറുകളാണെന്നാണ് വിവരം, മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമാണ് ചാവേറുകള്‍ ആക്രണം നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More