You are Here : Home / News Plus

എ വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം

Text Size  

Story Dated: Wednesday, April 03, 2019 05:42 hrs EDT

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തിൽ എ വിജയരാഘവനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം. തെര‍ഞ്ഞെടുപ്പ് സമയത്ത് ഇടത് മുന്നണി കൺവീനര്‍ ജാഗ്രതയോടെ പെരുമാറണമായിരുന്നു എന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനമുയര്‍ന്നു. പ്രസംഗം എതിരാളികൾ ആയുധമാക്കി. ഇതിന് വഴിയുണ്ടാക്കി കൊടുത്തത് വലിയ വീഴ്ചയാണെന്നാണ് യോഗത്തിൽ പങ്കെടുത്ത നേതാക്കളുടെ നിലപാട്. സ്ത്രീകളെ അധിക്ഷേപിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് ഇന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചിരുന്നു. ഇടത് മുന്നണി കൺവീനര്‍ക്ക് ജാഗ്രത കുറവുണ്ടായെന്നും പ്രസംഗം പരിശോധിക്കാൻ ലോ ഓഫീസറെ ചുമതലപ്പെടുത്തിയെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനും പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More