You are Here : Home / News Plus

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ ആശങ്കകള്‍ ഇല്ല

Text Size  

Story Dated: Sunday, March 31, 2019 04:39 hrs EDT

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇടതിനെതിരെയാണെന്നും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ ആശങ്കകള്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഇടതിനോടുള്ള മത്സരമല്ല രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമെന്നും മത്സരം മോദിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് പ്രത്യേകം വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയാണ് പ്രഖ്യാപിച്ചത്. രാഹുലിന് ഏറ്റവും അനുയോജ്യമായ മണ്ഡലമാണ് വയനാടെന്നും മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സീറ്റാണ് വയനാട്ടിലേതെന്നും എ.കെ ആന്റണി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ എ.കെ ആന്റണിയെ കൂടാതെ അഹമ്മദ് പട്ടേല്‍, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്സിംഗ് സുര്‍ജേവാല, കെ.സി. വേണുഗോപാല്‍ എന്നിവരും പങ്കെടുത്തിരുന്നു. രാഹുല്‍ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ഞായറാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാധ്യമങ്ങളെ കണ്ട് രാഹുലിന്റെ തീരുമാനം അറിയിച്ചത്. അമേഠിയ്ക്കു പുറമേയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലും മത്സരിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More