You are Here : Home / News Plus

തൊളിക്കോട് പീഡനം: മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍

Text Size  

Story Dated: Thursday, March 07, 2019 08:37 hrs EST

തെളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയിലായി. മധുരയില്‍ നിന്നാണ് നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. ഒരു മാസത്തിലേറെയായി പ്രതി ഒളിവിലായിരുന്നു.

മധുരയില്‍ ലോഡ്ജിലടക്കം വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ ഒളിവിലായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചു എന്നതാണ് കേസ്.



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.