You are Here : Home / News Plus

ജമ്മു ബസ് സ്റ്റാന്‍ഡില്‍ സ്ഫോടനം: അഞ്ച് പേര്‍ക്ക് പരിക്ക്

Text Size  

Story Dated: Thursday, March 07, 2019 02:14 hrs EST

ജമ്മു ബസ് സ്റ്റാന്‍ഡിലുണ്ടായ സ്ഫോടനത്തില്‍ അ‍ഞ്ച് പേര്‍ക്ക് പരിക്ക്. ഗ്രനേഡ് സ്ഫോടനമാണ് ഉണ്ടായതെന്നാണ് വിവരം. ബസ് സ്റ്റാന്‍ഡിനുള്ളില്‍ തിരക്കേറിയ ഭാഗത്താണ് സ്ഫോടനം ഉണ്ടായത്. ബസ് സ്റ്റാന്‍ഡിനുള്ളില്‍ വ്യാപാരസ്ഥാപനങ്ങളുള്ള ഭാഗത്തേക്ക് ഒരാള്‍ ഓടിയെത്തി ഗ്രനേഡ് എറിയുകയായിരുന്നുവെന്നാണ് വിവരം. വന്‍ശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടത്തിയ ശേഷം ഗ്രനേഡ് എറിഞ്ഞയാള്‍ ഓടി രക്ഷപ്പെട്ടെന്നാണ് വിവരം. സ്ഫോടനത്തിന് പിന്നാലെ ഇവിടേക്ക് കൂടുതല്‍ പൊലീസുകാരെത്തി പരിശോധന ആരംഭിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More