You are Here : Home / News Plus

കേരളത്തില്‍ വരുമ്പോള്‍ നരേന്ദ്ര മോഡിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരം: കോടിയേരി

Text Size  

Story Dated: Wednesday, January 30, 2019 09:01 hrs EST

കേരളത്തില്‍ വരുമ്പോള്‍ നരേന്ദ്ര മോഡിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ കേരളം നേടിയ നേട്ടങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. ഇക്കാര്യത്തിലാണ് മോഡി ചോദിക്കുന്ന ചോദ്യം രാഹുല്‍ ഗാന്ധിയും ചോദിക്കുന്നത്.
 
യോഗി ആദിത്യനാഥും കേരളത്തിലെ ആശുപത്രികളെക്കുറിച്ച് ഇതേ ചോദ്യം ചോദിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് ഇത്തരം കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ വലിയ അബദ്ധത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്. കേരളത്തിലുള്ളവര്‍ക്ക് രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള ധാരണകള്‍ മാറി വരുന്നുണ്ട്. സിപിഐ എമ്മിനെ മുഖ്യ ശത്രുവായി കാണുകയും ബിജെപിയെ വെള്ള പൂശുകയുമാണ് അദ്ദേഹം ചെയ്യുന്നത്.
 
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഡല്‍ഹിയില്‍ ഒരു അഭിപ്രായവും കേരളത്തില്‍ വരുമ്പോള്‍ മറ്റൊരു അഭിപ്രായവുമാകുന്നത് എങ്ങനെയാണ്. ജിഎസ്ടി യും നോട്ടു നിരോധനവും ആദ്യം അനുകൂലിച്ചവര്‍ ഇപ്പോള്‍ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് ജിഎസ്ടി ഒഴിവാക്കുമെന്ന് പറയുന്നു. രാഹുലിന്റെ തെരഞ്ഞടുപ്പ് ഗിമ്മിക്കുകളൊന്നും ഇനി ചെലവാകാന്‍ പോകുന്നില്ല. കോണ്‍ഗ്രസിനെ അറിയുന്ന ആരും ഇതില്‍ വീഴില്ല. തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം ചരിത്ര വിജയം നേടും. 2004ല്‍ ഒരു സീറ്റും നേടാനായിട്ടില്ലെന്ന് കോണ്‍ഗ്രസിന് ഓര്‍മയുണ്ടാകണമെന്നും കോടിയേരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.