You are Here : Home / News Plus

ശബരിമല സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ മോദിയുടെ അനുയായികളെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, January 30, 2019 09:00 hrs EST

ശബരിമല സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ നരേന്ദ്ര മോദിയുടെ അനുയായികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് മുറിവേല്‍പ്പിച്ചത് ആര്‍എസ്എസുകാരാണ്. കേരളത്തിനെതിരെ മോദി പറഞ്ഞിട്ടും പ്രതിപക്ഷം പ്രതികരിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
 
ശബരിമലവിഷയം രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചുവെന്നും സര്‍ക്കാര്‍ എങ്ങനെയാണ് ജനങ്ങളുടെ സംസ്‌കാരത്തേയും വിശ്വാസത്തേയും പൈതൃകത്തേയും അപമാനിച്ചതെന്ന് എല്ലാവരും കണ്ടുവെന്നും മോദി പറഞ്ഞിരുന്നു. കേരളത്തിന്റെ സംസ്‌കാരത്തെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റുകാര്‍ എന്തിനാണു ശ്രമിക്കുന്നതെന്നു മനസിലാകുന്നില്ല. ശബരിമല വിഷയത്തില്‍ യുഡിഎഫും കോണ്‍ഗ്രസും ഡല്‍ഹിയില്‍ ഒന്നു പറയുന്നു, കേരളത്തില്‍ മറ്റൊന്നു പറയുന്നുവെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More