You are Here : Home / News Plus

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Text Size  

Story Dated: Friday, January 18, 2019 04:41 hrs EST

ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ബിന്ദുവും കനകദുര്‍ഗ്ഗയും പ്രവേശിക്കുന്നതിന് മുമ്പ് 51 സ്ത്രീകള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. സ്ത്രീകള്‍ പ്രവേശിച്ചുവെന്ന കാര്യം രേഖാമൂലമാണ് സർക്കാർ കോടതിയെ അറിയിച്ചത്. ആളുകളുടെ പേരു വിവരങ്ങളുള്ള പട്ടികയും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.ദർശനം നടത്തിയ 40നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ പേര് വിവരങ്ങളാണ് നൽകിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.